Site icon Fanport

ക്ലബ് പിഴയിട്ടു, പരിശീലനത്തിന് ഇറങ്ങാതെ പ്രതിഷേധിച്ച് കോസ്റ്റ

ബാഴ്‌സലോണക്കെതിരായ മത്സരത്തിൽ റഫറിക്കെതിരെ മോശം പരമാർശം നടത്തിയതിനു കഠിന വിലക്ക് നേരിട്ട ഡിയേഗോ കോസ്റ്റക്ക് അത്ലറ്റികോ മാഡ്രിഡ് പിഴയിട്ടു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡിയേഗോ കോസ്റ്റ ടീമിനൊപ്പം പരിശീലനത്തിന് ഹാജരായില്ല. റഫറിക്കെതിരെ മോശം പരമാർശം നടത്തിയതിന് കോസ്റ്റയെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ 8 മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഡിയേഗോ കോസ്റ്റക്ക് സീസണിൽ എനി കളിക്കാനാവുമായിരുന്നില്ല. ഇതിനെ തുടർന്നാണ് ക്ലബ് താരത്തിനെതിരെ നടപടിക്ക് മുതിർന്നത്.

ബാഴ്‌സിലോണക്കെതിരായ മത്സരത്തിൽ 10 പേരുമായി കളിച്ച അത്ലറ്റികോ മാഡ്രിഡ് തോൽക്കുകയും ചെയ്തിരുന്നു. തോൽവിയോടെ ലാ ലീഗ കിരീടം ബാഴ്‌സലോണ സ്വന്തമാക്കുമെന്ന് ഏറെ കുറെ ഉറപ്പായിരുന്നു. ചെൽസിയിൽ നിന്ന് 60 മില്യൺ യൂറോക്ക് ഈ സീസണിന്റെ തുടക്കത്തിൽ എത്തിയ കോസ്റ്റക്ക് മികച്ച ഫോം പുറത്തെടുക്കാനായിരുന്നില്ല. ഈ സീസണിന്റെ അവസാനത്തോടെ കോസ്റ്റ ക്ലബ് വിടുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version