Site icon Fanport

ഹസാർഡ് എൽ ക്ലാസികോ കളിക്കില്ല, രണ്ട് മാസത്തോളം വീണ്ടും പുറത്ത്

പരിക്ക് വീണ്ടും ഹസാർഡിന് പ്രശ്നമായിരിക്കുന്നു. റയൽ മാഡ്രിഡ് താരം ഹസാർഡ് വീണ്ടും ദീർഘകാലം പുറത്തിരിക്കും. ഇന്നലെയേറ്റ പുതിയ പരിക്കാണ് ഹസാർഡിന് പ്രശ്നമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ലെവന്റെയ്ക്ക് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു ഹസാർഡിന് പരിക്കേറ്റത്. കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തിയത്. വീണ്ടും ഹസാർഡിന് പരിക്കേറ്റത് വലിയ തിരിച്ചടിയാകും‌

താരത്തിന്റെ പരിക്കിൽ വിദഗ്ദ പരിശോധന നടത്തിയ ക്ലബ് ഡോക്ടർമാരാണ് താരം ദീർഘകാലം പുറത്തിരിക്കും എന്ന് അറിയിച്ചത്. എൽ ക്ലാസികോ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഹസാർഡിന് നഷ്ടമാകും. ഈ വരുന്ന ആഴ്ച ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെയും പിന്നാലെ ലീഗിൽ ബാഴ്സലോണയെയും റയലിന് നേരിടാനുണ്ട്.

Exit mobile version