പരിക്കിൽ വലഞ്ഞ് റയൽ, ഹസാർഡും, ബെയ്ലും, മാർസെലോയും എൽ ക്ലാസികോയ്ക്ക് ഇല്ല

പരിക്ക് റയലിനെ ഈ സീസണിൽ വിടാതെ പിന്തുടരുകയാണ്. അടുത്ത ആഴ്ച എൽ ക്ലാസികോ നടക്കാനിരിക്കെ റയലിന്റെ മൂന്ന് പ്രധാന താരങ്ങളാണ് പരിക്കിന്റെ പിടിയിൽ പെട്ടത്. മാർസെലോ, ഹസാർഡ്, ബെയ്ലെ. ഇവർ മൂന്നു പേരും എൽ ക്ലാസികോയിൽ ഉണ്ടാകില്ല എന്ന് ഉറപ്പായി. മസിൽ ഇഞ്ച്വറി ആണ് മാർസെലോയെ എൽ ക്ലാസികോയിൽ നിന്ന് പുറത്താക്കിയത്.

ഹസാർഡും ബെയ്ലും പരിക്ക് മാറി തിരികെയെത്താൻ ആയതായിരുന്നു എങ്കിലും വീണ്ടും തിരിച്ചടികൾ നേരിട്ടിരിക്കുകയാണ്. ഈ സീസണിൽ ഇതുവരെ 29 തവണയാണ് റയൽ താരങ്ങൾക്ക് സാരമായ പരിക്കേൽക്കുന്നത്. സ്ക്വാഡിലെ 16 താരങ്ങൾക്കും പരിക്ക് കാരണം ഈ നാലു മാസത്തിനിടെ മത്സരങ്ങൾ നഷ്ടപ്പെട്ടു. ബാഴ്സലോണയും റയൽ മാഡ്രിഡും ലീഗിൽ ഇപ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ആ സമയത്ത് പരിക്ക് വില്ലനായി എത്തുന്നത് സിദാന്റെ സമാധാനം കളയുന്നുണ്ട്.

Exit mobile version