പരിക്ക്; ക്രിസ്റ്റൻസൻ അനിശ്ചിതകാലത്തേക്ക് പുറത്ത്

പരിക്കേറ്റ ബാഴ്‌സലോണ പ്രതിരോധ താരം അനിശ്ചിതകാലത്തേക്ക് ടീമിൽ നിന്നും പുറത്ത്. ഇടത് കണങ്കാലിനേറ്റ ഉളുക്ക് ആണ് താരത്തിന് വിനയായതെന്ന് ബാഴ്‌സ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നത്തേക്ക് മടങ്ങി എത്താൻ സാധിക്കുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഈ വാരം സെൽറ്റക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാക്കും. പരിക്ക് സാരമുള്ളതല്ലാത്തതിനാൽ അടുത്ത വാരം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തിന് തിരിച്ചെത്താൻ കഴിയുമോ എന്നാണ് ക്ലബ്ബ് ഉറ്റുനോക്കുന്നത്.

20221005 201757

ഡിഫൻസിലെ ഒരു പിടി താരങ്ങൾ പരിക്കിന്റെ പിടിയിൽ ആയത് ബാഴ്‌സക്ക് വൻ തലവേദന സൃഷ്ടിക്കും. ഫോമിലുള്ള എറിക് ഗർഷ്യ മാത്രമാണ് സാവിക്ക് ആശ്വാസം. ഇതോടെ പിക്വേയെ തിരികെ കൊണ്ടു വരികയോ ഡിയോങ്ങിനെ സെൻട്രൽ ഡിഫൻസ് സ്ഥാനത്ത് ഉപയോഗിക്കുകയോ ആണ് സാവിക്ക് മുന്നിലുള്ള പോംവഴി.