Site icon Fanport

“ചെൽസി ആരാധകരുടെ വെറുപ്പ് തന്നെ വേദനിപ്പിക്കുന്നു”

ചെൽസി ആരാധകർ തന്നെ വെറുക്കുന്നു എന്നത് തന്നെ വേദനിപ്പിക്കുന്നു എന്ന് മുൻ ചെൽസി ഗോൾ കീപ്പർ കോർട്ടൊ. ഈ സീസൺ ആദ്യത്തിൽ റയൽ മാഡ്രിഡിലേക്ക് കൂടുമാറിയ കോർട്ടോയുടെ ചില അഭിപ്രായ പ്രകടനങ്ങളാണ് ചെൽസി ആരാധകർ താരത്തിനെതിരെ രംഗത്ത് എത്താൻ കാരണം. റയൽ മാഡ്രിഡിലെ പരിശീലന രീതികൾ ലോകനിലവാരം ഉള്ളതാണെന്നും ചെൽസിയേക്കാൾ മികച്ചതാണെന്നും കോർട്ടോ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ താൻ ചെൽസിയെ ചെറുതാക്കാനല്ല അങ്ങനെ പറഞ്ഞത് എന്ന് താരം പറഞ്ഞു. ആരാധകർ തന്നെ വെറുക്കുന്നത് സത്യങ്ങൾ മുഴുവൻ അറിയാഞ്ഞിട്ടാണെന്നും കോർട്ടോ പറഞ്ഞു. റയൽ മാഡ്രിഡിലേക്ക് വരാൻ വേണ്ടി ചെൽസിയുടെ പ്രീസീസൺ ട്രെയിനിങ്ങിൽ കോർട്ടോ പങ്കെടുക്കാതിരുന്നു. അത് ചെൽസി ടീമിനെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണെന്നും കോർട്ടോ പറഞ്ഞു.

Exit mobile version