ബാഴ്സയുടെ ഓഫർ വന്നത് വളരെ നേരത്തെ, പക്ഷെ ഭാവിയിൽ ബാഴ്സ പരിശീലക സ്ഥാനം ഏറ്റെടുക്കും- ചാവി

- Advertisement -

ബാഴ്സലോണ പരിശീലകനാകാൻ ക്ലബ്ബ് തന്നെ സമീപിച്ചിരുന്നതായി സ്ഥിതീകരിച്ചു ബാഴ്സ ഇതിഹാസം ചാവി. പക്ഷെ ഈ ഓഫർ തന്റെ പരിശീലക കരിയറിൽ നേരത്തെ ആയി പോയി എന്നും അതുകൊണ്ട് മാത്രമാണ് നിരസിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനാണ് ചാവി. തന്റെ മുൻ സഹ താരവും നിലവിൽ ബാഴ്സ ബോർഡ് അംഗവുമായ എറിക് അബിദാലും ഓസ്കാർ ഗ്രോ എന്നിവരായിരുന്നു ഇക്കാര്യവുമായി സമീപിച്ചത് എന്നും ചാവി വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ തന്റെ കുടുംബത്തെയും അൽ സാദ് കളിക്കാരെയും അറിയിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബാഴ്സ പരിശീലകൻ ക്വികെ സെറ്റിൻ മികച്ച പരിശീലകൻ ആണെന്നും അദ്ദേഹത്തിന് കീഴിൽ ബാഴ്സ കിരീടങ്ങൾ സ്വന്തമാക്കും എന്നാണ് തന്റെ പ്രതീക്ഷ എന്നും ചാവി പറഞ്ഞു.

Advertisement