Site icon Fanport

ലാലിഗയിൽ ഒരു കോച്ചിന്റെ സ്ഥാനം തെറിച്ചു

ലാലിഗയിൽ ഈ സീസണിലെ ആദ്യ സാക്കിംഗ് എത്തി. സെൽറ്റ വീഗോയുടെ പരിശീലകനായ ഓസ്കാർ ഗാർസിയയെ ആണ് സെൽറ്റ വീഗോ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഈ സീസണിലെ ടീമിന്റെ ദയനീയ തുടക്കം തന്നെയാണ് ഗാർസിയക്ക് വിനയായത്. സീസണിൽ ഒമ്പത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒരു വിജയം മാത്രമാണ് സെൽറ്റയ്ക്ക് ഉള്ളത്. റിലഗേഷൻ സോണിന് ഒരു പോയിന്റ് മുകളിൽ മാത്രമാണ് ക്ലബ് ഉള്ളത്.

അവസാന സീസണിൽ സെൽറ്റയെ ലാലിഗയിൽ നിലനിർത്തിയതിന് ശേഷം ഓസ്കാർ ഗാർസിയക്ക് ക്ലബ് പുതിയ രണ്ട് വർഷത്തെ കരാർ നൽകിയിരുന്നു. അത് കഴിഞ്ഞ് മൂന്ന് മാസത്തിനകം ആണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. തുടർച്ചയായ പതിമൂന്നാം സീസണിലാണ് സെൽറ്റ വീഗോ പരിശീലകനെ പുറത്താക്കുന്നത്. സെൽറ്റയുടെ പുതിയ പരിശീലകൻ അർജന്റീനയിൽ നിന്ന് ആയിരിക്കും എന്നാണ് വാർത്തകൾ.

Exit mobile version