
ബാഴ്സലോണയെ സമനിലയിൽ തളച്ച് സെൽറ്റ ദി വിഗോ. ഇന്ന് എസ്റ്റാഡിയോ ദി ബലായിദോസിൽ നടന്ന പോരാട്ടത്തിൽ രണ്ട് തവണ പിറകിൽ പോയ ശേഷമാണ് സെൽറ്റ സമനില പിടിച്ചത്. 71ആം മിനുട്ടിൽ സെർജിയോ റൊബേർട്ടോ ചുവപ്പ് കണ്ടത് മുതൽ 10 പേരുമായായിരുന്നു ബാഴ്സലോണ കളിച്ചത്. നിശ്ചിത സമയത്ത് 2-2 എന്നാണ് മത്സരം അവസാനിച്ചത്.
36ആം മിനുട്ടിൽ ഡെംബലെയും 64ആം മിനുട്ടിൽ പാചോയുമാണ് ബാഴ്സലോണ ഗോളുകൾ നേടിയത്. മെസ്സിയെ ബെഞ്ചിൽ ഇരുത്തിയും സുവാരസ് ഇല്ലാതെയുമാണ് ബാഴ്സ ഇന്ന് ഇറങ്ങിയത്. 45ആം മിനുട്ടിൽ ജോണിയും 82ആം മിനുട്ടിൽ ആസ്പാസുമാണ് സെൽറ്റ ദി വിഗോയുടെ സമനിലഗോളുകൾ നേടിയത്.
സമനിലയോടെ ബാഴ്സ ലാലിഗയിൽ തങ്ങളുടെ അപരാജിത കുതിപ്പ് 40 മത്സരങ്ങളാക്കി ഉയർത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial