ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി, കാറ്റലൻ ഡെർബിയിൽ ബാഴ്‌സലോണയ്ക്ക് ജയം

ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് ജയം. കാറ്റലൻ ഡെർബിയിൽ ബാഴ്‌സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എസ്പാന്യോളിനെ പരാജയപ്പെടുത്തി. ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ബാഴ്‌സ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സിയുടെ രണ്ടു ഗോളുകളും പിറന്നത്.

ഇന്നത്തെ ഇരട്ട ഗോളുകളുമായി തുടർച്ചയായ പത്താം സീസണിലും ലയണൽ മെസ്സി 40 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കി. ഇന്നത്തെ ജയം ലാ ലീഗയിൽ ബാഴ്‌സലോണയെ പോയന്റ് നിലയിൽ 13 പോയിന്റിന്റെ ലീഡ് നൽകി. ഇന്നും മികച്ചോരു ഫ്രീ കിക്കിലൂടെയാണ് മെസ്സിയുടെ ഗോൾ പിറന്നത്.

Exit mobile version