Site icon Fanport

കസിയസിന് പിന്തുണയുമായി റയൽ മാഡ്രിഡ്

സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസിന് പിന്തുണ പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. ഇന്നലെ വിയ്യാറയലിനെതിരായ മത്സരത്തിന് മുമ്പാണ് താരത്തിന് പിന്തുണ അറിയിച്ച് ആരാധകരും താരങ്ങളും വന്നത്. മത്സരം ആരംഭിക്കും മുമ്പ് “കസിയസ്, ഞങ്ങൾ എല്ലാവരും കൂടെയുണ്ട്” എന്നെഴുതി ജേഴ്സി ധരിച്ചായിരുന്നു റയൽ മാഡ്രിഡ് താരങ്ങൾ എത്തിയത്. റയലിന്റെ ഇതിഹാസവും മുൻ ക്യാപ്റ്റനുമാണ് കസിയസ്.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ കസിയസ്. കസിയസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു എങ്കിലും ആശുപത്രി വിടുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. ഇന്നലെ റയൽ മാഡ്രിഡ് ആരാധകരും വലിയ ബാന്നറുകളുമായി ക്യാപ്റ്റന് പിന്തുണ അറിയിച്ചു. പരിശീലനം നടത്തുന്നതിന് ഇടയിൽ ആയിരുന്നു കസിയസ് ഹൃദയാഘാതം നേരിട്ടത്. റയൽ മാഡ്രിഡിനായി 510 മത്സരങ്ങൾ കളിച്ച താരമാണ് കസിയസ്.

Exit mobile version