കസമെറോ റയൽ മാഡ്രിഡിൽ കരാർ പുതുക്കി

ബ്രസീലിയൻ മധ്യനിര താരം കസമെറോ റയൽ മാഡ്രിഡിൽ തുടരും. 2025വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചത്. കരീം ബെൻസേമ, കോർതോയിസ്, വാൽവെർഡെ എന്നിവരും അടുത്തിടെ റയൽ മാഡ്രിഡിൽ കരാർ പുതുക്കിയിരുന്നു. 29കാരനായ താരത്തിന്റെ കരാർ 2023ൽ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു. 2013 ൽ സാവോപോളോയിൽ നിന്ന് സാന്റിയാഗോ ബെർണബ്യൂവിൽ എത്തിയ താരം അന്ന് മുതൽ റയൽ മാഡ്രിഡിന്റെ പ്രധാനപ്പെട്ട താരമായിരുന്നു. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗ കിരീടങ്ങളും താരം ക്ലബിനൊപ്പം നേടിയിട്ടുണ്ട്.

Exit mobile version