
നെയ്മറിനെ റയൽ മാഡ്രിഡിൽ എത്തിക്കാൻ താൻ ശ്രമിക്കുമെന്ന് റയൽ മാഡ്രിഡ് പ്രതിരോധ താരം കാർവഹാൾ. അത്ലറ്റികോ മാഡ്രിഡ് താരം ഗ്രീസ്മാനെയാണോ പി എസ് ജി താരം നെയ്മറിനെയാണോ റയൽ മാഡ്രിഡ് ജേഴ്സിയിൽ കാണാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമായാണ് താരം നെയ്മറിന്റെ പേര് പറഞ്ഞത്. നെയ്മറിനെതിരെ കളിക്കുന്നത് ഒരുപാടു ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ കാർവഹാൾ നെയ്മർ തന്റെ എതിർ ടീമിൽ കളിക്കുന്നതിനേക്കാൾ ഇഷ്ട്ടം തന്നോടൊപ്പം കളിക്കുന്നതാണെന്നു പറഞ്ഞു. നെയ്മറിനെ നേരിടുമ്പോൾ താൻ ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ടെന്നും കാർവഹാൾ പറഞ്ഞു.
ബാഴ്സലോണയുമായുള്ള ശത്രുത താൻ ആസ്വദിക്കുന്നു എന്നും അവർ ലീഗ് കിരീടം നേടുന്നത് തന്നെ അലട്ടുന്നുണ്ടെന്നും താരം പറഞ്ഞു. അതെ സമയം കഴിഞ്ഞ തവണ റയൽ മാഡ്രിഡ് ഇരട്ട കിരീടം നേടിയപ്പോൾ അത് ബാഴ്സലോണയെയും അലട്ടിയിരുന്നു എന്നും താരം പറഞ്ഞു. അതെ സമയം വീഡിയോ അസിസ്റ്റന്റ് റഫറിയെ പറ്റി ചോദിച്ചപ്പോൾ താരം അതിനു എതിരായാണ് സംസാരിച്ചത്. ഫുട്ബോളിന്റെ യഥാർത്ഥ സൗന്ദര്യം അത് നഷ്ടപ്പെടുത്തുന്നു എന്നും താരം പറഞ്ഞു. റയൽ മാഡ്രിഡ് പങ്കെടുത്ത ക്ലബ് വേൾഡ് കപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉണ്ടായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial