
ഹൃദയ സംബദ്ധമായ അസുഖങ്ങളെ തുടർന്ന് റയൽ മാഡ്രിഡ് പ്രധിരോധ താരം കാർവഹാൾ എസ്പാനിയോലിനെതിരെയുള്ള മത്സരത്തിൽ നിന്ന് പുറത്ത്. ഹൃദയ ഭാഗങ്ങൾക്കേറ്റ അണുബാധയാണ് താരത്തിനെന്ന് റയൽ മാഡ്രിഡ് അറിയിച്ചു. ചുരുങ്ങിയത് ആറ് ആഴ്ചയെങ്കിലും താരത്തിന് പരിക്ക് മൂലം പുറത്തിരിക്കേണ്ടി വരും. ഈ സീസണിൽ ഒഫീഷ്യൽ മത്സരങ്ങളിൽ റയൽ മാഡ്രിഡിന് വേണ്ടി മുഴുവൻ സമയവും കളിച്ച താരമാണ് കാർവഹാൾ.
ഹാംസ്ട്രിങ് ഇഞ്ചുറി കാരണം മാഴ്സെലോയും ഷോൾഡർ ഇഞ്ചുറി കാരണം തിയോ ഹെർണാഡസും ടീമിന് പുറത്തായതിന് പിന്നാലെ കാർവഹാളിന്റെ പരിക്ക് സിദാന് തലവേദന സൃഷ്ട്ടിക്കും. ഈ സീസണിന്റെ തുടക്കത്തിൽ റയൽ മാഡ്രിഡിന്റെ ആദ്യ ടീമിലേക്ക് എത്തിയ 18കാരനായ അച്ചറഫ് ഹാകിമിയായിരിക്കും കാർവഹാളിനു പകരമായി ടീമിലെത്തുക.
വർഷങ്ങളായി റയൽ മാഡ്രിഡിന്റെ ആദ്യ പതിനൊന്നിൽ കളിക്കുന്ന കാർവഹാൾ റയൽ മാഡ്രിഡിന്റെ അക്കാദമിയിലൂടെ ടീമിലെത്തിയ താരമാണ്. 6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി റയൽ മാഡ്രിഡ് ആറാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial