കരാസ്‌കോ അത്ലറ്റികോ മാഡ്രിഡിൽ മടങ്ങിയെത്തി

- Advertisement -

ബെൽജിയൻ താരം യാനിക് കരാസ്‌കോ അത്ലറ്റികോ മാഡ്രിഡിൽ മടങ്ങിയെത്തി. നിലവിൽ ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബ് ഡാലിയാൻ എഫ് സിയുടെ താരമായ കരാസ്‌കോ ഈ സീസൺ അവസാനം വരെ ലോണിൽ ആണ് മാഡ്രിഡിലേക്ക് മടങ്ങി എത്തുന്നത്.

2018 ലാണ് കരാസ്‌കോ അത്ലറ്റികോ വിട്ട് ചൈനീസ് സൂപ്പർ ലീഗിലേക്ക് മാറിയത്. വിങർ ആയ കരാസ്‌കോ 2015 ലാണ് ആദ്യമായി അത്ലറ്റിയുടെ ജേഴ്സി അണിയുന്നത്. ബെൽജിയം ദേശീയ താരമായ കരാസ്‌കോ 2018 ലോകകപ്പ് ടീമിലും അംഗമായിരുന്നു. മുൻപ് അത്ലറ്റികോ മാഡ്രിഡിനായി 23 ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement