ക്യാമ്പ്നുവിൽ ആദ്യ ലാലിഗ മത്സരത്തിന് 30000 ആരാധകർ എത്തും

20210809 193721
Credit: Twitter

ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നുവിൽ നീണ്ട കാലത്തിനു ശേഷം ആരാധകർ എത്തുന്നു. ലാലിഗയിലെ ആദ്യ മത്സരത്തിൽ റിയൽ സോസിഡാഡിനെ നേരിടുമ്പോൾ ബാഴ്സലോണ സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തോളം കാണികൾ ഉണ്ടാകും എന്ന് ക്ലബ് അറിയിച്ചു. സ്റ്റേഡിയത്തിന്റെ മൊത്തം കപ്പാസിറ്റിയുടെ 30% മാത്രമാണിത്. 29,803 കാണികൾ ആകും ഉണ്ടാവുക. കാണികൾ കൊറോണ നെഗറ്റീവ് ആണെന്നോ അല്ലായെങ്കിൽ വാക്സിൻ സർട്ടിഫിക്കറ്റോ കാണിക്കേണ്ടതുണ്ട്.

17 മാസത്തെ ഇടവേളക്ക് ശേഷമാണ് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ കാണികൾ എത്തുന്നത്. അവസാനമായി ആരാധകർക്ക് മുന്നിൽ ബാഴ്സലോണ കളിച്ചത് 7 മാർച്ച് 2020ന് ആയിരുന്നു. അന്നും റിയൽ സോസിഡാഡ് ആയിരുന്നു ബാഴ്സലോണയുടെ എതിരാളികൾ.

Previous articleലുകാകു മെഡിക്കൽ പൂർത്തിയാക്കി, ഉടൻ ലണ്ടണിലേക്ക്
Next articleറോമയുടെ ഫ്ലൊറൻസി എ സി മിലാനിലേക്ക്