ബാഴ്സലോണക്ക് ഇനി വലിയ സാധ്യത ഇല്ലാ എന്ന് ബുസ്കെറ്റ്സ്

20210512 104321

ഇന്നലെ ലെവന്റയോട് സമനില വഴങ്ങിയതോടെ ബാഴ്സലോണയുടെ ലാലിഗ പ്രതീക്ഷകങ്ങൾ മങ്ങിയിരിക്കുകയാണ്‌. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചാൽ രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ 4 പോയിന്റിന്റെ ലീഡ് അത്ലറ്റിക്കോ മാഡ്രിഡിന് ഒന്നാം സ്ഥാനത്ത് ഉണ്ടാകും. ഇന്നലെ പോയിന്റ് നഷ്ടപ്പെടുത്തിയതോടെ ബാഴ്സലോണയുടെ സാധ്യതകൾ വിദൂരത്തായി എന്ന് ബാഴ്സലോണ മിഡ്ഫീൽഡർ ബുസ്കെറ്റ്സ് പറഞ്ഞു. ഇനി മറ്റുള്ള ടീമുകൾ എന്തു ചെയ്യും എന്നത് അപേക്ഷിച്ചാകും ബാഴ്സലോണയുടെ സാധ്യതകൾ. പക്ഷെ അതിന് ആകെ വളരെ കുറച്ച് പോയിന്റ് മാത്രമെ കളിക്കാനുള്ളൂ എന്നും ബുസ്കെറ്റ്സ് പറഞ്ഞു.

ഇന്നലെ നല്ല രീതിയിലായിരുന്നു തുടങ്ങിയത്. എന്നാൽ പിന്നീട് ഡിഫൻസിൽ പിഴവുകൾ വരുത്തി എന്നും അവർ എളുപ്പത്തിൽ സ്കോർ ചെയ്തു എന്നും ബുസ്കെറ്റ്സ് പറഞ്ഞു. ഇതു തന്നെയാണ് സീസണിൽ ഉടനീളം നടന്നത് എന്നും അദ്ദേഹം പറഞ്ഞു‌. ഇടയ്ക്ക് ബാഴ്സലോണ മികച്ച ടീമായി തോന്നിപ്പിച്ചിരുന്നു എന്നും എന്നാൽ അടുത്ത കാലത്തായി അങ്ങനെ അല്ല കാര്യങ്ങൾ എന്നും ബുസ്കെറ്റ്സ് പറഞ്ഞു.

Previous articleഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വാട്‍ളിംഗ് വിരമിയ്ക്കും
Next articleഐപിഎലില്‍ ന്യൂസിലാണ്ട് താരങ്ങളും ഉണ്ടാകില്ലെന്ന് സൂചന