Site icon Fanport

ബ്രെത്വൈറ്റ് ബാഴ്സലോണ വിടും

ബാഴ്സലോണയുടെ ഈ സീസണിലെ എമർജൻസി സൈനിംഗ് ആയിരുന്ന ബ്രെത് വൈറ്റ് ഈ സീസൺ അവസാനം തന്നെ ക്ലബ് വിടും. ക്ലബിന് താരത്തെ ക്ലബിൽ നിലനിർത്താൻ താലപര്യമില്ല എന്നാണ് വിവരങ്ങൾ. താരത്തിന് നലൗ വർഷത്തെ കരാർ ക്ലബിൽ ബാക്കി ഉണ്ട് എങ്കിലും ബാഴ്സലോണയുടെ ഫിലോസഫിക്ക് പറ്റിയ താരമല്ല ബ്രെത് വൈറ്റ് എന്നാണ് ബോർഡ് ഇപ്പോൾ കരുതുന്നത്.

താരത്തെ തേടി ഏതെങ്കിലും സ്പാനിഷ് ക്ലബുകൾ വരുമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ ഇപ്പോൾ. എമർജൻസി സൈനിംഗ് ആയി എത്തി എങ്കിലും ക്ലബിനായി കാര്യമായി ഒന്നും ചെയ്യാൻ ബ്രെത് വൈറ്റിന് ഇതുവരെ ആയിട്ടില്ല. സുവാരസും ഡെംബലെയും പരിക്ക് ആയി പുറത്തായപ്പോൾ പ്രത്യേക അനുമതി വാങ്ങി ആയിരുന്നു ബ്രെത് വൈറ്റിന്റെ സൈനിംഗ്.

Exit mobile version