Site icon Fanport

“താൻ ബാഴ്സലോണയിൽ എത്തേണ്ട താരം തന്നെയാണ്”

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ ബ്രെത് വൈറ്റ് താൻ ബാഴ്സലോണയിൽ എത്തേണ്ട താരം തന്നെയാണ് എന്ന് പറഞ്ഞു. ആൾക്കാർക്ക് ഞാൻ അത്യാവശ്യം വന്നപ്പോൾ ബാഴ്സലോണ സൈൻ ചെയ്ത ഒരു താരം മാത്രമായിരിക്കും. എന്നാൽ തന്റെ ഈ യാത്രയിൽ ഒരുപാട് വർഷങ്ങളുടെ പ്രയത്നം ഉണ്ട് എന്ന് ബ്രെത് വൈറ്റ് പറഞ്ഞു. പത്തു വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാനൊരു വലിയ ക്ലബിൽ കളിക്കുമെന്ന് പറഞ്ഞിരുന്നു എന്നും സ്ട്രൈക്കർ പറഞ്ഞു.

ഇപ്പോൾ തനിക്ക് ബാഴ്സയിൽ നാലു വർഷത്തെ കരാറാണ് ഉള്ളത്. ചുരുങ്ങിയത് ആ കാലയളവ് വരെ ബാഴ്സലോണയിൽ തനിക്ക് കളിക്കാൻ ആകുമെന്നും ബ്രെത് വൈറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രത്യേക അനുമതി വാങ്ങി എമർജെൻസി സൈനിംഗ് ആയാണ് രണ്ട് മാസം മുമ്പ് ബ്രെത് വൈറ്റ് ബാഴ്സയിൽ എത്തിയത്. മെസ്സി ഉള്ളത് കൊണ്ട് ബാഴ്സലോണയിൽ കളിക്കുന്നത് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version