അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരായ ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

നാളെ ലാലിഗയിൽ അത്ലറ്റിക്ക് ബിൽബാവോയെ ആണ് ബാഴ്സലോണ നേരിടുന്നത്. നാളത്തെ നിർണായ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന സെർജി റൊബേർട്ടോയും ഡി യീങ്ങും നാളെയും ഇല്ല. ഡിയോങ് മൂന്നാഴ്ചയോളം പുറത്തിരിക്കും.

കഴിഞ്ഞ മത്സരത്തിൽ സെവിയ്യക്ക് എതിരെ സമനില വഴങ്ങിയ ബാഴ്സലോണ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. അതുകൊണ്ട് തന്നെ ഇനി ഒരു പോയന്റ് നഷ്ടം കൂടെ താങ്ങാൻ ബാഴ്സലോണക്ക് കഴിഞ്ഞേക്കില്ല. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Advertisement