
ലാ ലീഗയിൽ നാൾക്ക് നാൾ കിരീടപോരാട്ടം കൂടുതൽ ആവേശകരമാകുന്നതാണ് കാഴ്ച്ച. അത്ലെറ്റിക്കോ മാഡ്രിഡ് ഏതാണ്ട് ചിത്രത്തിൽ നിന്നപ്രതീക്ഷിതമായ സ്ഥിതിക്ക് റയൽ മാഡ്രിഡ്, സെവിയ്യ എന്നിവരാണ് ചാമ്പ്യന്മാരായ ബാഴ്സയുടെ കിരീടത്തിനവകാശമുന്നഴിക്കുന്നവർ. ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിന് ലീഗിൽ അഞ്ചാമതുള്ള കരുത്തരായ റയൽ സോസിദാഡാണ് എതിരാളികൾ. റൊണാൾഡോ, ബെൻസേമ, മോഡ്രിച്ച്, ക്രൂസ് എന്നിവരുടെ കരുത്തിൽ സോസിദാഡ് ഭീക്ഷണി മറികടക്കാനാവും റയൽ ശ്രമം. ജയിച്ച് ലീഡ് കൂട്ടൽ റയൽ ലക്ഷ്യമിടുമ്പോൾ ജയം ആദ്യ നാലിലേക്കിടം നൽകും എന്നതാണ് സോസിദാഡിനെ കൊതിപ്പിക്കുന്നത്. എന്നാൽ കോപ്പ ഡെൽ റെയിൽ പുറത്തായതിന്റെ നിരാശ വലിയ ജയവുമായി മറികടക്കാനാവും സിദാനും സംഘവും ഇന്നെത്തുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം 1.15 ന് സാന്റിയാഗോ ബർണബേയിലാണ് ഈ മത്സരം നടക്കുക.
ലീഗിൽ രണ്ടാമതുള്ള സെവിയ്യക്ക് കരുത്തരായ എസ്പന്യാളാണ് എതിരാളികൾ. റയലിനു വെറും 1 പോയിന്റ് പിറകിൽ രണ്ടാമതുള്ള അവർ ജയം മാത്രമാവും ഇന്ന് ലക്ഷ്യം വക്കുക. മികച്ച ഫോമിലുള്ള സാമ്പോളിയുടെ ടീം സമീർ നസ്രി, ജോവനിച്ച് എന്നിവരുടെ ഗോളടിമികവിലാണ് പ്രധാനമായും പ്രതീക്ഷ വക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.45 നാണ് ഈ മത്സരം. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 4.30 തിന് നടക്കുന്ന മത്സരത്തിൽ ലീഗിൽ മൂന്നാമതുള്ള ബാഴ്സലോണ അത്ര കരുത്തരല്ലാത്ത റയൽ ബെറ്റിസിനെയാണ് നേരിടുക. ഇജ്ജ്വല ഫോമിലുള്ള മെസ്സി, സുവാരസ് ഫോമിലേക്കുയർന്ന ഡെനിസ് സുവാരസ്, നെയ്മർ എന്നിവരുടെ മികവിൽ വമ്പൻ ജയം തന്നെയാവും ബാഴ്സയുടെ ലക്ഷ്യം. കിരീടപോരാട്ടത്തിൽ ജയം എത്രത്തോളം പ്രാധാന്യമാണെന്ന് ബാഴ്സക്ക് നന്നായറിയാം. ലീഗിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് നടക്കുന്ന മത്സരത്തിൽ അത്ലെറ്റിക്കോ ബിൽബാവോ സ്പോർട്ടിങ് ഗിയോണേയും നേരിടും.