ബെറ്റിസിനെ വീഴ്ത്തി സെൽറ്റ വീഗോ

20221002 225202

ലാ ലീഗയിൽ മുൻനിരയിലേക്ക് കുതിക്കുകയായിരുന്ന റയൽ ബെറ്റിസിനെ വീഴ്ത്തി സെൽറ്റ വീഗോ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നേടിയ ഒരു ഗോളിന്റെ പിൻബലത്തിലാണ് ബെറ്റിസിന് സീസണിലെ രണ്ടാമത്തെ തോൽവി സെൽറ്റ സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം തുലച്ച ബെറ്റിസ് നിലവിൽ നാലാമതാണ്. സെൽറ്റ പത്താം സ്ഥാനത്തും.

സെൽറ്റ 225158

ഫോമിന്റെ മുൻതൂക്കത്തിൽ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ പെല്ലഗ്രിനിയുടെ ടീമിനെ ഞെട്ടിച്ചു കൊണ്ട് സെൽറ്റയാണ് ആദ്യം അക്കൗണ്ട് തുറന്നത്. ഒൻപതാം മിനിറ്റിൽ മധ്യനിര താരം ഗബ്രി വെയ്ഗയിലൂടെ സെൽറ്റ വീഗോ ലീഡ് നേടി. പ്രതിരോധ താരം ലൂയിസ് ഫെലിപ്പേയുടെ ചുവപ്പ് കാർഡ് ബെറ്റിസിന് തിരിച്ചടി ആയി. ഇരുപതാം മിനിറ്റിൽ താരം കളം വിട്ടതോടെ ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരാൻ ബെറ്റിസിനായില്ല. ഇതോടെ നിർണായകമായ മൂന്ന് പോയിന്റ് നേടിയെടുക്കാൻ സെൽറ്റക്കായി.