
മുൻ സെൽറ്റ വീഗൊ, സെവിയ്യ കോച്ച് എഡ്വാർഡോ ബെറിസോ അത്ലറ്റിക് ബിൽബാവോയുടെ കോച്ചായി ചുമതല ഏറ്റെടുത്തേക്കും. നിലവിലെ കോച്ച് കിക്കോ സിഗാണ്ടയുടെ കോൺട്രാക്ട് ഒരു വർഷം കൂടി ഉണ്ടെങ്കിലും ടീമിന്റെ മോശം പ്രകടനം പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. അർജന്റീനയുടെ പ്രതിരോധ താരമായിരുന്ന ബെറിസോ ചിലിയുടെ അസിസ്റ്റിങ് കോച്ചായിട്ടാണ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്.
അത്ലറ്റിക് ക്ലബ്ബിന്റെ കോച്ചായി ബെറിസോയുടെ പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ക്ലബും ബെറിസോയും തമ്മിൽ നിരവധി ചർച്ചകൾ മുൻപും നടന്നിരുന്നു. കിക്കോ സിഗാണ്ട കോച്ച് ആയതിനുശേഷം മാത്രമാണു ബെറിസോ സെവിയ്യയുടെ ചുമതല ഏറ്റെടുത്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial