ബെൻസീമ വീണ്ടും ഹീറോ, അവസാനം പൊരുതി വിജയിച്ച് റയൽ മാഡ്രിഡ്

20210313 224649

ലാലിഗ കിരീട പോരാട്ടത്തിൽ പിറകോട്ട് പോകാൻ ഒരുക്കമല്ല എന്ന് പറഞ്ഞ് റയൽ മാഡ്രിഡ്. ഇന്ന് ലീഗിലെ കുഞ്ഞന്മാരായ എൽചെയ്ക്ക് മുന്നിൽ ആദ്യ പതറി എങ്കിലും പിന്നെ പൊരുതി കയറാൻ റയൽ മാഡ്രിഡിനായി. ബെൻസീമയുടെ ഇരട്ട ഗോളുകളാണ് റയലിനെ രക്ഷിച്ചത്. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ താളം കണ്ടെത്താൻ റയലിനായില്ല. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ എൽചെ ഗോൾ നേടിയപ്പോൾ ആണ് റയൽ ഉണർന്നത്.

കാല്വോ ആയിരുന്നു എൽചെയുടെ ഗോൾ നേടിയത്. പിറകിൽ പോയതോടെ ഹസാർഡിനെയും റോഡ്രിഗോയെയും ഒക്കെ ഇറക്കി സിദാൻ ആക്രമണത്തിലേക്ക് തിരിഞ്ഞു. 73ആ മിനുട്ടിൽ ഇതിന് ഗുണം ഉണ്ടായി. ബെൻസീമയുടെ വക ആദ്യ ഗോൾ. സമനില. പിന്നെയും റയൽ പൊരുതി. അവസാനം ഇഞ്ച്വറി ടൈമിൽ ഒരു മനോഹര സ്ട്രൈക്കുമായി ബെൻസീമ റയലിന് വിജയം നേടിക്കൊടുത്തു.

ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 57 പൊയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോ 62 പോയിന്റിൽ നിൽക്കുകയാണ്‌. റയൽ രണ്ടാമതാണ്. മൂന്നാമതുള്ള ബാഴ്സലോണക്ക് 56 പോയിന്റും ഉണ്ട്.

Previous articleകേരളത്തിനെതിരെ 2 പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയം നേടി ബറോഡ
Next articleജർമ്മനിയിൽ വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്