ലാലിഗ ഗോളുകളിൽ ബെൻസീമക്ക് ഇരട്ട സെഞ്ച്വറി

20210923 121340

ഇന്നലെ മയ്യോർകയ്ക്ക് എതിരായ മത്സരത്തിൽ നേടിയ ഇരട്ട ഗോളുകൾ ബെൻസീമയെ ഒരു നാഴികല്ല് തൊടാൻ സഹായിച്ചു. ഇന്നലത്തെ ഗോളുകലോടെ ലാലിഗയിൽ 200 ഗോളുകൾ നേടാൻ ബെൻസീമക്ക് ആയി. റയലിനൊപ്പം 389 ലീഗ് മത്സരങ്ങൾ കളിച്ചാണ് ബെൻസീമ 200 ഗോളുകളിൽ എത്തിയത്. ഇത് കൂടാതെ 11 അസിസ്റ്റും താരത്തിന് ലാലിഗയിൽ ഉണ്ട്. ലാലിഗയിൽ 200 ഗോളുകൾ അടിക്കുന്ന പത്താമത്തെ താരം മാത്രമാണ് ബെൻസീമ. റയൽ മാഡ്രിഡിനായി 200 ലാലിഗ ഗോൾ നേടുന്ന നാലാമത്തെ താരവും.

ഈ സീസൺ ഗംഭീരമായി തുടങ്ങിയ ബെൻസീമ ഇതിനകം എട്ടു ഗോളുകളും ഏഴ് അസിസ്റ്റും ലീഗിൽ സംഭാവന ചെയ്തു കഴിഞ്ഞു. ഇത്തവണ തന്റെ കരിയറിലെ ആദ്യ പിചിചി ആണ് ബെൻസീമ ലക്ഷ്യമിടുന്നത്.

റയലിനായി 200 ലാലിഗ ഗോളുകൾ അടിച്ച താരങ്ങൾ;

Cristiano Ronaldo -311
Raúl -228
Alfredo Di Stéfano – 215
Benzema – 200

Previous articleയുവന്റസ് താരം ആർതുറിന് കാറപകടം
Next articleഇനിയും ബെഞ്ചിൽ ഇരുത്തല്ലേ..!! പ്രതീക്ഷ നൽകുന്ന പ്രകടനവുമായി വാൻ ഡെ ബീക്