റയൽ മാഡ്രിഡിന് തിരിച്ചടി, പരിക്ക് മൂലം ബെൻസീമ മൂന്നാഴ്ച പുറത്ത്

റയൽ മാഡ്രിഡിന് തിരിച്ചടികൾ തീരുന്നില്ല. കഴിഞ്ഞ ദിവസം ബാഴ്‌സലോണയോട് എൽ ക്ലാസിക്കോ തോറ്റതിന് പുറമെ കരീം ബെൻസീമ പരിക്കേറ്റ് മൂന്നാഴ്ചയോളം കളത്തിനു പുറത്താകും. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് കളത്തിന് പുറത്താവാൻ കാരണം. താരത്തിന് ഏകദേശം അഞ്ച് മത്സരങ്ങളോളം നഷ്ട്ടമാകും.

ബെൻസീമക്ക് കോപ്പ ഡെൽ റേയിൽ ന്യൂമാൻസിയക്കെതിരെയുള്ള രണ്ട് മത്സരങ്ങളും ലാ ലീഗയിൽ സെൽറ്റ വിഗക്കെതിരെയും വില്ലറയലിനെതിരെയുള്ള മത്സരവും നഷ്ട്ടമാകും. ഡിസംബർ 23നാണു എൽ ക്ലാസിക്കോ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിൽ താരം പങ്കെടുത്തിരുന്നില്ല.

ലാ ലീഗയിൽ ബാഴ്‌സലോണക്ക് 14 പോയിന്റ് പിറകിൽ നാലാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial