ബെൻസേമക്ക് എൽ ക്ലാസിക്കോ നഷ്ടമാവുമെന്ന് സൂചന

- Advertisement -

കഴിഞ്ഞ ദിവസം അലവേസിനെതിരെ പരിക്കേറ്റ് കളത്തിനു പുറത്തുപോയ ബെൻസേമക്ക് എൽ ക്ലാസിക്കോ നഷ്ടമാവുമെന്ന് സൂചന. താരത്തിന് വലത് കാലിൽ ഹാംസ്ട്രിങ് ഇഞ്ചുറി ആണെന്ന വാർത്ത കഴിഞ്ഞ ദിവസം ക്ലബ് പുറത്തുവിട്ടിരുന്നു.  ബെൻസേമ എത്ര ദിവസം പുറത്തിരിക്കുമെന്ന് ക്ലബ് പുറത്തുവിട്ടിട്ടില്ലെങ്കിലും പരിക്ക് മാറാൻ ചുരുങ്ങിയത് 14 ദിവസമെങ്കിലും എടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് ഒക്ടോബർ 20നാണ് റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം. ലെവന്റെക്കെതിരായ ഈ മത്സരം താരത്തിന് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത് അതെ സമയം ഈ മാസം  28ന് നടക്കുന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോ താരത്തിന് കളിക്കാനാവുമെന്ന് ഉറപ്പില്ല.

ബെൻസേമയെ കൂടാതെ മാഴ്‌സെലോ, ഇസ്കോ, കാർവഹാൾ എന്നിവരും റയൽ മാഡ്രിഡ് നിരയിൽ പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ നേടാൻ കഴിയാതെ പോയ റയൽ മാഡ്രിഡിന് ബെൻസേമയുടെ പരിക്ക് കനത്ത തിരിച്ചടിയാണ്.

Advertisement