Site icon Fanport

ബെൻസീമ റയലിന് നിർണായക കളിക്കാരൻ- മോഡ്രിച്‌

കരീം ബെൻസീമ റയൽ മാഡ്രിഡിന് നിർണായക താരമാണെന്ന്‌ ബാലൻ ഡി ഓർ ജേതാവ് ലൂക്ക മോഡ്രിച്. താരത്തിന്റെ ടീമിലെ സ്വാധീനം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് പിന്തുണയുമായി മോഡ്രിച്‌ എത്തിയത്.

പലപ്പോഴും ഗോൾ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന താരമാണ് ബെൻസീമ. കഴിഞ്ഞ സീസണിൽ കേവലം 5 ഗോളുകൾ മാത്രമാണ് താരം ല ലീഗെയിൽ നേടിയിരുന്നത്. പക്ഷെ ഇത്തവണ താരം സീസൺ പകുതിക്ക് മുൻപേ അത്ര തന്നെ ഗോളുകൾ നേടി. എങ്കിലും റയൽ പോലൊരു ടീമിന്റെ പ്രധാന സ്‌ട്രൈക്കർ ഇത്രയൊന്നും ഗോളുകൾ നേടിയാൽ പോരാ എന്ന പക്ഷക്കാരാണ് കൂടുതലും.

റയൽ മാഡ്രിഡിന്റെ ശൈലിയിൽ ബെൻസീമയുടെ പ്രാധാന്യം അറിയാത്തവരാണ് വിമർശങ്ങൾ ഉന്നയിക്കുന്നത് എന്നാണ് മോഡ്രിച്ചിന്റെ പക്ഷം. താരം വളരെ നല്ലൊരു വ്യക്തിയാണെന്നും ആളുകൾക്ക് താരത്തിന്റെ കഴിവുകളെ കുറിച്ച് ബോധ്യം ഇല്ലെന്നും ക്രോയേഷ്യൻ താരം കൂട്ടി ചേർത്തു.

Exit mobile version