Site icon Fanport

ബെൻഫികയിലേക്ക് മടങ്ങി പോകാൻ ആഗ്രഹമെന്ന് സെമെഡോ

ബാഴ്സലോണയുടെ ഫുൾബാക്കായ സെമെദോ തനിക്ക് തന്റെ മുൻ ക്ലബായ ബെൻഫികയിലേക്ക് മടങ്ങി പോകാൻ ആഗ്രഹം ഉണ്ട് എന്ന് അറിയിച്ചു. ബെൻഫികയ്ക്ക് ഒപ്പം രണ്ട് തവണ പോർച്ചുഗീസ് ലീഗ് നേടാൻ സെമെഡോയ്ക്ക് ആയിട്ടുണ്ട്. അതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് സെമെഡോ പറഞ്ഞു.

പണത്തിനു വേണ്ടിയല്ല മറിച്ച് ക്ലബിനെ സഹായിക്കാൻ വേണ്ടി മാത്രം തിരികെ പോകണം എന്നാണ് തന്റെ ആഗ്രഹം എന്ന് സെമെഡോ പറഞ്ഞു. 2017ൽ ആയിരുന്നു സെമെഡോ ബെൻഫിക വിട്ട് ബാഴ്സലോണയിൽ എത്തിയത്. ബാഴ്സലോണയുമായുള്ള എല്ലാ കരാർ ചർച്ചകളും അവസാനിപ്പിച്ച സെമെദോ ക്ലബ് വിടാൻ ഒരുങ്ങുകയാണ് ഇപ്പോൾ. താരം ഇന്റർ മിലാനിലേക്ക് ആകും ഇപ്പോൾ പോവുക എന്നാണ് സൂചന.

Exit mobile version