ബാസ്‌ക് ഡെർബിയിൽ അത്ലറ്റിക് ബിൽബാവോയെ തകർത്ത് റയൽ സോസിഡാഡ്

ലാ ലീഗയിൽ ബാസ്‌ക് ഡെർബിയിൽ അത്ലറ്റിക് ബിൽബാവോയെ തകർത്ത് റയൽ സോസിഡാഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബിൽബാവോയുടെ പരാജയം. രണ്ടു പെനാൽറ്റികളാണ് ബിൽബാവോയെ തകർക്കാൻ റയൽ സോസിഡാഡിന്റെ രക്ഷയ്ക്കെത്തിയത്. ഡെർബി വിജയം സോസിഡാഡിനെ ലാ ലീഗയിൽ എട്ടാം സ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ പരാജയമേറ്റു വാങ്ങിയ ബിൽബാവോ റെലെഗേഷൻ സോണിലേക്ക് എത്തിയിരിക്കുകയാണ്.

മൈക്കേൽ ഉയർസബേലിന്റെ ഇരട്ട പെനാൽറ്റി ഗോളുകളാണ് സോസിഡാഡിന് ജയം നേടിക്കൊടുത്തത്. ലൂക്ക സംഗല്ലി റയൽ സോസിഡാഡിന് വേണ്ടി ഗോളടിച്ചു. ഇകേർ മുനിയനാണ് ബിൽബാവോയുടെ ആശ്വാസ ഗോൾ നേടിയത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ശക്തമായ ഇടപെടലുണ്ടായ മത്സരത്തിൽ വാറിനെതിരെ .പ്രതിഷേധവുമായി ബിൽബാവോയുടെ പരിശീലകൻ രംഗത്തെത്തി .

Exit mobile version