ബാർതൊമയു ജയിൽ മോചിതനായി

ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ബാർതൊമയു ജയിൽ മോചിതനായി. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ബാർതൊമയുവിനും കൂട്ടാളികൾക്കും ജാമ്യം നൽകാൻ ജഡ്ജി വിധിച്ചു. താൽക്കാലികമാണ് ഈ റിലീസ് എന്നും അന്വേഷണവുമായി സഹകരിക്കണം എന്നും ജഡ്ജ് പറഞ്ഞു. ഇന്നലെ ആയിരുന്നു ബാഴ്സലോണ മുൻ പ്രസിഡന്റ് അറസ്റ്റിലായിരുന്നത്. ബാർതൊമയു ഇന്നലെ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞത്.

കാറ്റലൻ പോലീസ് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാഴ്സ ഗേറ്റ് വിവാദത്തിലാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ബാഴ്സലോണ പ്രസിഡന്റ് ആയിരിക്കെ ഒരു പ്രൈവറ്റ് പി ആർ കമ്പനിയെ നിയമിച്ച് ബാർതൊമയു നടത്തിയ തെറ്റായ നടപടികൾ ആണ് അറസ്റ്റിൽ എത്തിയത്

Exit mobile version