ഡെമ്പല്ലേ രക്ഷകനായി, ബാഴ്സക്ക് ജയം

ല ലിഗയിലെ രണ്ടാം മത്സരത്തിൽ ബാഴ്സക്ക് റയൽ വല്ലടോയിടിന് എതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. ഉസ്മാൻ ഡെമ്പല്ലേ നേടിയ ഗോളാണ് ചാംപ്യന്മാർക്ക് ജയമൊരുക്കിയത്.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. സ്ട്രൈക്കർ ലൂയി സുവാരസ് തീർത്തും നിറം മങ്ങിയതോടെ ഗോളിന് മുൻപിൽ ബാഴ്സ ദുർബലരായി. പക്ഷെ രണ്ടാം പകുതിയിൽ 57 ആം മിനുട്ടിൽ സെർജിയോ റോബെർട്ടോയുടെ പാസിൽ നിന്ന് ഡെമ്പല്ലേ ഗോൾ നേടി.

ലീഡ് നേടിയതോടെ പുതുതായി ടീമിൽ എത്തിച്ച വിദാൽ, മൽകോം എന്നിവരെ ബാഴ്സ കളത്തിൽ ഇറകിയെങ്കിലും ലീഡ് ഉയർത്താനായില്ല.

Exit mobile version