Site icon Fanport

ഒന്നാം സ്ഥാനത്ത് ലീഡ് കൂട്ടി ബാഴ്സലോണ

ല ലീഗെയിൽ ബാഴ്സലോണക്ക് ജയം. ഗെറ്റാഫയെ 2-1 ന് മറികടന്നാണ് ബാഴ്സ ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡ് 5 ആക്കി ഉയർത്തിയത്.

ഇരുപതാം മിനുട്ടിലാണ് മെസ്സി തന്റെ 2019 ലെ ആദ്യ ഗോളോടെ ബാഴ്‌സയെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കും മുൻപേ തന്നെ സുവാരസിന്റെ കിടിലൻ വോളിയിലൂടെ ബാഴ്സ ലീഡ് രണ്ടാക്കി ഉയർത്തിയിരുന്നു. ഉടനെ തന്നെ ജെയിം മാറ്റയിലൂടെ തിരിച്ചടിച്ചു ഗെറ്റാഫെ രണ്ടാം പകുതിയിൽ തങ്ങളുടെ സാധ്യതകൾ തുറന്നിട്ടു. പക്ഷെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്താനായെങ്കിലും അവർക്ക് സമനില ഗോൾ കണ്ടെത്താനായില്ല.

നേരത്തെ അത്ലറ്റികോ സെവിയ്യയോട് സമനില വഴങ്ങിയതോടെയാണ് ബാഴ്സയുടെ ലീഡ് 5 ആയി ഉയർത്താൻ സാധ്യത തെളിഞ്ഞത്.

Exit mobile version