ക്യാമ്പ് നൗവിൽ വമ്പൻ ജയവുമായി ബാഴ്സലോണ

- Advertisement -

ലാ ലീഗയിൽ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് വമ്പൻ ജയം. വലൻസിയയെ രണ്ടിനെതിരെ  അഞ്ചു  ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. യുവതാരങ്ങളായ ഡിയോങും അൻസു ഫാതിയും സ്കോർ ചെയ്തപ്പോൾ പിക്ക്വെയും ഇരട്ട ഗോളുകളുമായി സുവാരസും ബാഴ്സക്ക് വേണ്ടി അക്രമണമേറ്റെടുത്തു.

വലൻസിയയുടെ ആശ്വാസ ഗോളുകൾ കെവിൻ ഗെമെയ്രോയും മാക്സി ലോപ്പസും നേടി. 16 കാരനായ അൻസു ഫതി ഒരു ഗോളും ഒരു ആസിസ്റ്റുമായി കളം നിറഞ്ഞപ്പോൾ കന്നി ഗോളടിച്ച ഡിയോങ്ങും ഒരു ഗോളും അസിസ്റ്റും നേടി. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് വലൻസിയ ഗെമെയ്രോയിലൂടെ ഗോളടിച്ചത്. ആദ്യം ഒഫ്സൈഡ് വിളിച്ചെങ്കിലും വാറിന്റെ ഇടപെടലിലൂടെ ഗോൾ അനുവദിച്ചു. പിന്നീട് കളിയിലേക്ക് തിരികെ വരാൻ വലൻസിയക്ക് സാധിച്ചില്ല. ജെറാഡ് പിക്ക്വെയുടെ ഗോൾ ബാഴ്സയുടെ ലീഡ് രണ്ടായുയർത്തി. വൈകാതെ പരിക്കിൽ നിന്നും മോചിതനായി തിരികെയെത്തിയ സുവാരസ് ഇരട്ട ഗോളുകളുമായി വലൻസിയയെ വിറപ്പിച്ചു.

Advertisement