അടുത്ത സീസണിലേക്കുള്ള ജേഴ്‌സി പുറത്തിറക്കി ബാഴ്‌സലോണ

- Advertisement -

2018-19 സീസണിലേക്കുള്ള പുതിയ ജേഴ്‌സി ബാഴ്‌സലോണ പുറത്തിറക്കി. പരമ്പരാഗതമായി ബാഴ്‌സലോണ അണിഞ്ഞു വരുന്ന കളറുകളിൽ തന്നെയാണ് പുതിയ ജേഴ്‌സിയും നിർമിച്ചിരിക്കുന്നത്. നൈകിയാണ് ജേഴ്‌സിയുടെ നിർമാതാക്കൾ.

ഈ സീസണിൽ ബാഴ്‌സലോണയുടെ അവസാന മത്സരമായ റയൽ സോസിഡാഡിനെതിരെയുള്ള ലാ ലീഗ മത്സരത്തിൽ ബാഴ്‌സലോണ താരങ്ങൾ പുതിയ ജേഴ്‌സി അണിയും.

ബാഴ്‌സലോണയിലെ 10 നഗരങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രീതിയിലാണ് ജേഴ്സി വിഭാവനം ചെയ്തിരിക്കുന്നത്.  ചടങ്ങിൽ ഫിലിപ്പ് ക്യൂട്ടീഞ്ഞോ സന്നിഹിതനായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement