നെയ്മറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ബാഴ്സ

- Advertisement -

നെയ്മറിന് നൽകിയ 7.8 മില്യൺ യൂറോ ബോണസുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ നെയ്മറിനെതിരെ കേസ്  കൊടുത്തു.  198 മില്യൺ യൂറോക്ക് പി.എസ്.ജി യിലേക്ക് പോയ നെയ്മർ കോൺട്രാക്ട് നിബന്ധനകൾ പാലിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് ബാഴ്‌സലോണ കേസ് കൊടുത്തത്. ബാഴ്‌സലോണ പുറത്ത് വിട്ട പ്രസ്‌താവനയിലാണ് നെയ്മറിനെതിരെ നിയമനടപടി സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

നെയ്മറിനെതിരെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനിൽ ബാഴ്‌സലോണ പരാതി ഔദ്യോഗികമായി നൽകിയിട്ടുമുണ്ട്.  2016 ഒക്ടോബറിലാണ് 2021വരെയുള്ള പുതിയ കരാർ നെയ്മർ ഒപ്പിട്ടത്. അതെ സമയം പി.എസ്.ജിക്ക് വേണ്ടി ലീഗ്  1ലെ ആദ്യ രണ്ടു കളികളിൽ നിന്ന് മൂന്ന് ഗോൾ നേടി നെയ്മർ മികച്ച ഫോമിലാണ്.

ബാഴ്‌സലോണക്ക് ഇതുവരെ നെയ്മറിന്റെ പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൗട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള  ശ്രമം ബാഴ്‌സലോണ ഉപേക്ഷിച്ചെന്നുള്ള വാർത്തകൾ  കഴിഞ്ഞ ദിവസം  പുറത്തുവന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement