പ്രതിഷേധം തീരുന്നില്ല, ഒരു ദിവസം മുഴുവൻ പ്രവർത്തി നിർത്തിവെക്കാൻ ബാഴ്‌സലോണ

കാറ്റലോണിയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു നടക്കുന്ന ഹിതപരിശേധനയിൽ ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് കാറ്റലോണിയയിൽ തുടരുന്ന പ്രതിഷേധങ്ങൾക്ക്  പിന്തുണയർപ്പിച്ച് ചൊവ്വാഴ്ച ബാഴ്‌സലോണ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും നിർത്തിവെക്കും. സംഘർഷങ്ങളുമായി ബന്ധപ്പെട്ട്  നൂറോളം പേർക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ബാഴ്‌സലോണ ഫുട്ബോൾ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരും ചൊവ്വാഴ്‌ച പണിമുടക്കുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഫുട്ബോൾ നടക്കുന്നതിനാൽ പ്രമുഖ താരങ്ങളും ബാഴ്‌സലോണയിൽ ഇല്ല. മറ്റു എല്ലാ താരങ്ങളും ചൊവ്വാഴ്‌ച അവധിയെടുക്കും. താരങ്ങൾ എല്ലാം പരിശീലനങ്ങളിൽ നിന്ന് വിട്ട് നിൽക്കും.

ബ്യുറോ ഓഫ് ഡെമോക്രസി സംഘടിപ്പിക്കുന്ന സമര പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ച്കൊണ്ടാണ് ബാഴ്‌സലോണയും പണിമുടക്ക് നടത്തുന്നത്.  വോട്ടിങ്ങിനിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ബാഴ്സലോണ ലാസ് പാമാസ് മത്സരം കാണികളില്ലാതെ നടത്തിയിരുന്നു. മത്സരത്തിൽ മെസ്സി നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ബാഴ്‌സ മൂന്ന് ഗോളിന് വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സിലെ പുതിയ വിദേശതാരം എട്ടാമത്തെ സൈനിംഗ് അല്ല
Next articleവെർണർക്ക് പരിക്ക്, ജർമ്മനിയുടെ യോഗ്യതാ മത്സരങ്ങൾക്കില്ല