സെർജി ബർഹുവാൻ തൽക്കാലം ബാഴ്സയെ നയിക്കും

ബാഴ്സലോണ ബി പരിശീലകൻ സെർജി ബർഹുവാനെ സീനിയർ ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായി നിയമിച്ചു. റയോ വല്ലെക്കാനോയ്ക്ക് എതിരെ ഇന്നലെ ഏറ്റ തോൽവിക്ക് ശേഷം ലാലിഗ വമ്പന്മാർ പരിശീലകൻ റൊണാൾഡ് കോമാനെ പുറത്താക്കിയിരുന്നു‌. ബാഴ്സ ഇതിഹാസ താരം സാവി കോമന് പകരക്കാരനായി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ആകും ബർഹുവാൻ ബാഴ്സലോണയെ നയിക്കുക. ഇന്ന് മുതൽ ടീമിന്റെ പരിശീലനം ഇദ്ദേഹം ആയിരിക്കും നിയന്ത്രിക്കുക.

സാവി ബാഴ്സലോണ പരിശീലകനായി എത്താൻ നവംബർ ആകും എന്നാണ് ഇപ്പോൾ വാർത്തകൾ. ഇപ്പോൾ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകൻ ആണ് അദ്ദേഹം. സാവി നേരത്തെ തന്നെ താൻ ബാഴ്സലോണ പരിശീലകനാവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു. സാവിയുമായി ലപോർട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Exit mobile version