നെയ്മറിന് പകരക്കാരനായി ഒസ്മാൻ ഡെംബലെ ബാഴ്‌സയിൽ

- Advertisement -

അവസാനം ഒസ്മാൻ ഡെംബലെയെ ബാഴ്‌സലോണ സ്വന്തമാക്കി. ഏകദേശം 105 മില്യൺ യൂറോക്കാണ് ബാഴ്‌സലോണ ഡോർട്ടുമുണ്ടിൽ നിന്ന്  താരത്തെ സ്വന്തമാക്കിയത്. താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വില 145മില്യൺ യൂറോ വരെ ആയി ഉയരാനും സാധ്യതയുണ്ട്.  ഇതോടെ പി.എസ്.ജിയിലേക്ക് കുടിയേറിയ നെയ്മറിന് പകരക്കാരനെ ബാഴ്‌സലോണ അവസാനം കണ്ടെത്തി.  ബാഴ്‌സലോണയിൽ നെയ്മർ ധരിച്ചിരുന്നു 11ആം നമ്പർ ജേഴ്‌സി തന്നെ ഡെംബലെയും അണിയും.

2016ൽ വെറും 15 മില്യൺ യൂറോക്കാണ് ഡെംബലെ ഫ്രഞ്ച് ക്ലബായ റെന്നീസിൽ നിന്ന് ജർമനിയിലെത്തിയത്.  ഫ്രഞ്ച് ഫുട്ബോളിലെ വളർന്ന് വരുന്ന ഏറ്റവും മികച്ച താരമായാണ് ഡെംബലെ അറിയപ്പെടുന്നത്. ഫ്രഞ്ച് ലീഗിൽ 10 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഡെംബലെ.  ലിവർപൂൾ താരം ഫിലിപ്പ് കൗട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം ബാഴ്‌സ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഡെംബലെയെ ബാഴ്‌സ ടീമിലെത്തിച്ചത്. ഓഗസ്റ്റ് 5നു നടന്ന സൂപ്പർ കപ്പ് മത്സരത്തിന് ശേഷം ഡെംബലെ ഡോർട്മുണ്ട് ടീമിൽ സ്ഥാനം നേടിയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement