Site icon Fanport

ബ്രസീലിയൻ വണ്ടർ കിഡിനെ സ്വന്തമാക്കി ബാഴ്സലോണ

ബ്രസീലിയൻ വണ്ടർ കിഡ് ഗുസ്താവോ മിയയെ സ്വന്തമാക്കി ബാഴ്സലോണ. 300 മില്ല്യൺ യൂറോയുടെ റിലീസ് ക്ലോസും വെച്ച് വാർത്തകളിൽ ഇടം പിടിച്ചു കറ്റലോണിയൻ ക്ലബ്ബ്. ബ്രസീലിയൻ ക്ലബ്ബ് സാവോ പോളൊയുടെ ടീനേജ് സെൻസേഷനായ ഗുസ്താവോ മിയയെ 4.5മില്ല്യൺ യൂറോ നൽകി 2025വരെയാണ് ബാഴ്സലോണ സ്വന്തമാക്കിയിരിക്കുന്നത്.

19കാരനായ യുവതാരം ഇനി ബാഴ്സയുടെ ബി ടീമിലായിരിക്കും ആദ്യം കളിക്കുക. സാവോ പോളോയിൽ ഏഴോളം ട്രോഫികൾ നേടിയ ഗുസ്താവോ 2018ൽ 36 മത്സരങ്ങളിൽ 30 ഗോളടിച്ചിരുന്നു. ബ്രസീലിയൻ ടീമുനായി അണ്ടർ 16, അണ്ടർ 17 ടീമുകൾക്ക് വേണ്ടിയും ഈ യുവതാരം കളിച്ചിട്ടുണ്ട്.

Exit mobile version