ബാഴ്‌സലോണ തനിക്ക് പകരക്കാരനെ കണ്ടെത്തണമെന്ന് സുവാരസ്

ബാഴ്‌സലോണ തനിക്ക് പകരക്കാരനായി ഒരു പുതിയ ഒൻപതാം നമ്പർ താരത്തെ കണ്ടെത്തേണ്ടതുണ്ടെന്ന് ബാഴ്‌സലോണയുടെ ഉറുഗ്വൻ ഫോർവേഡ് ലൂയിസ് സുവാരസ്. തനിക്ക് 31 വയസ്സായെന്നും തനിക്ക് പകരക്കാരനെ ബാഴ്‌സലോണ സൈൻ ചെയ്യണമെന്നും സുവാരസ് പറഞ്ഞു. സുവാരസിന് പകരക്കാരനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബാഴ്‌സലോണ ഒരു പുതിയ താരത്തെ സ്വന്തമാക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

31 വയസ്സായെങ്കിലും കഴിഞ്ഞ ആഴ്ച റയൽ മാഡ്രിഡിനെതിരെ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ സുവാരസ് ഹാട്രിക് നേടിയിരുന്നു. 1987ന് ശേഷം എൽ ക്ലാസിക്കോയിൽ ഹാട്രിക് നേടുന്ന നാലാമത്തെ താരം മാത്രമായിരുന്നു സുവാരസ്.

 

Exit mobile version