Site icon Fanport

ബാഴ്സലോണയെ സമനിലയിൽ തളച്ച് സെവിയ്യ

ലാലിഗയിലെ ബാഴ്സലോണയുടെ വിജയ കുതിപ്പിന് അവസാനം. ഇന്നലെ നടന്ന മത്സരത്തിൽ ലൊപെറ്റെഗിയുടെ സെവിയ്യ ആണ് ബാഴ്സലോണയെ തളച്ചത്. ബാഴ്സയുടെ ഹോമിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ ബാഴ്സക്ക് ഒപ്പം പിടിച്ചു നിൽക്കാൻ ലൊപറ്റെഗിയുടെ സെവിയ്യക്കായി. തുടക്കത്തിൽ എട്ടാം മിനുട്ടിൽ ഡിയോങ്ങിലൂടെ സെവിയ്യ ആയിരുന്നു ലീഡ് എടുത്തത്.

എന്നാൽ ആ ലീഡ് നിലനിന്നില്ല. ബയേണിലെ ലോൺ കഴിഞ്ഞ് എത്തിയത് മുതൽ ബാഴ്സക്കായി നല്ല ഫുട്ബോൾ കാഴ്ചവെക്കുന്ന കൗട്ടീനോ പത്താം മിനുട്ടിൽ തന്നെ ബാഴ്സലോണക്ക് സമനില നൽകി. പിന്നീട് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബാഴ്സലോണ ആയിരുന്നു എങ്കിലും അതൊന്നും വിജയിക്കാൻ പോകുന്നതായിരുന്നില്ല. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സലോണക്കും സെവിയ്യക്കും ഏഴു പോയിന്റ് വീതമാണ് ഇപ്പോൾ ഉള്ളത്.

Exit mobile version