പികെ കനിഞ്ഞു, ബാഴ്സലോണ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ അവസാനം പുതിയ താരങ്ങളായ മെംഫിസ് ഡിപായിയെയും എറിക് ഗാർസിയെയും രജിസ്റ്റർ ചെയ്തു. വേതന ബിൽ പ്രശ്നമായതിനായി ഇവരെ സൈൻ ചെയ്യാൻ ആകാതെ കഷ്ടപ്പെടുകയായിരുന്നു ബാഴ്സലോണ മാനേജ്മെന്റ്. ക്ലബിലെ ക്യാപ്റ്റൻ കൂടിയായ ജെറാഡ് പികെ തന്റെ വേതനം ക്ലബിനു വേണ്ടി വെട്ടികുറക്കാൻ തയ്യാറായതാണ് ഈ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സഹായിച്ചത് എന്ന് ക്ലബ് പറഞ്ഞു. യുവതാരം റെയ് മെനാജിനെയും ബാഴ്സലോണ ഇന്ന് രജിസ്റ്റർ ചെയ്തു.

പികെ തന്റെ വേതനം പകുതിയോളം കുറച്ചു എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സലോണ താരത്തിന് പ്രത്യേകം നന്ദി പറഞ്ഞു. നേരത്തെ ബുസ്കെറ്റ്സും ക്ലബിനു വേണ്ടി വേതനം കുറക്കാൻ തയ്യാറായിരുന്നു. ഡിപായും ഗാർസിയയും നാളെ നടക്കുന്ന ബാഴ്സലോണയുടെ ആദ്യ മത്സരത്തിൽ കളിക്കും. ഇവരെ സൈൻ ചെയ്തു എങ്കികും അഗ്വേറോയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് ആയിട്ടില്ല. അഗ്വേറോ പരിക്ക് ആയതിനാൽ ആദ്യ മൂന്ന് മാസം ക്ലബിൽ ഉണ്ടാകില്ല. എങ്കിലും ഈ വിഷയത്തിലും ബാഴ്സലോണ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.