Picsart 23 02 06 09 21 22 909

റയലിനെ വിദൂരത്താക്കി ബാഴ്സലോണ, ഒന്നാം സ്ഥാനത്ത് 8 പോയിന്റിന്റെ ലീഡ്

ബാഴ്സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു. ഇന്നലെ ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ ബാഴ്സലോണക്ക് ആയി. ഇന്നലെ റയൽ മാഡ്രിഡ് മയോർക്കയ്ക്ക് എതിരെ പരാജയപ്പെടുകയും ചെയ്തിരുന്നു.

രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്. 58-ാം മിനിറ്റിൽ ജോർഡി ആൽബയാണ് ബാഴ്‌സലോണക്ക് ലീഡ് സമ്മാനിച്ചത്.കെസ്സി ആയിരുന്നു അസിസ്റ്റ് നൽകിയത്. എഴുപതാം മിനിറ്റിൽ യുവതാരം ഗവി റഫിഞ്ഞയുടെ പാസിൽ നിന്ന് ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. പിന്നാലെ റഫീഞ്ഞയും ഗോൾ കണ്ടെത്തിയതോടെ ബാഴ്സലോണ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ബാഴ്സക്ക് റയൽ മാഡ്രിഡിനേക്കാൾ 8 പോയിന്റിന്റെ ലീഡുണ്ട്. 20 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്‌സലോണയ്ക്ക് 53 പോയിന്റും റയൽ മാഡ്രിഡിന് 45 പോയിന്റുമാണുള്ളത്

Exit mobile version