Site icon Fanport

“ബാഴ്സലോണയിലേക്ക് പോകില്ല, തന്നെ ബാഴ്സ ജേഴ്സിയിൽ ഒരിക്കലും കാണില്ല” – റാമോസ്

റയൽ മാഡ്രിഡ് വിട്ട റാമോസ് ഇനി ഏതു ക്ലബിൽ കളിക്കും എന്ന് എല്ലാവരും ഉറ്റു നോക്കുകയാണ്. എന്നാൽ ഏതു ക്ലബ പോയാലും താൻ ബാഴ്സലോണയിലേക്ക് പോകില്ല എന്ന് റയൽ മാഡ്രിഡിന്റെ മുൻ ക്യാപ്റ്റൻ പറഞ്ഞു. ബാഴ്‌സലോണയിലേക്ക് താൻ പോവുക എന്നത് അസാധ്യമായ കാര്യമാണ് എന്ന് റാമോസ് പറഞ്ഞു. നിങ്ങൾ എന്നെ ഒരിക്കലും ബാഴ്‌സയിൽ കാണില്ല എന്നും റാമോസ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

മുൻ ക്ലബായ സെവിയ്യയിലേക്കും താൻ പോകില്ല എന്ന് റാമോസ് പറഞ്ഞു. “ഞാൻ സെവില്ലയിൽ ചേരുന്നില്ല, അത് ഒരു ഓപ്ഷൻ പോലുമല്ല” റാമോസ് പറഞ്ഞു‌. താൻ ഇതുവരെ ഏത് ക്ലബിൽ ചേരുന്നുവെന്ന് തനിക്കറിയില്ല എന്നും. എന്തെങ്കിലും തീരുമാനം എടുത്താൽ താൻ എല്ലാവരെയും അറിയിക്കും എന്നും റാമോസ് പറഞ്ഞു. തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇത് എന്നും താരം പറഞ്ഞു.

Exit mobile version