പുതിയ സീസൺ അടുത്തു, ബാഴ്‌സയുടെ തയ്യാറെടുപ്പുകൾ നാളെ മുതൽ

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിന് മുന്നോടിയായുള്ള പരിശീലനം ബാഴ്‌സലോണ ടീം തിങ്കളാഴ്ച മുതൽ ആരംഭിക്കും. അമേരിക്കയിൽ വെച്ചു നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്ക് മുന്നോടിയായി കോച്ച് സാവിക്ക് ടീമിനെ ഒരുക്കാൻ ഉള്ള അവസരമാവും ഇത്. പുതുതായി ടീമിൽ എത്തിയ ഫ്രാങ്ക് കെസ്സി, ക്രിസ്റ്റൻസൺ എന്നിവരും ഈ വാരം ടീമിനോടൊപ്പം ചേരും.

ടീം വിടാൻ നിർദേശിച്ച ചില താരങ്ങളോട് പരിശീലനത്തിന് എത്തേണ്ടതില്ലെന്ന് സാവി അറിയിച്ചതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉംറ്റിട്ടി, മിൻഹ്വെസ, ലെങ്ലെ, റിക്കി പൂജ് എന്നിവർ ടീമിനോടൊപ്പം ചേർന്നേക്കില്ല. ജൂലൈ 11 വരെയാണ് ടീമിനോടൊപ്പം ചേരാൻ മറ്റ് താരങ്ങൾക്ക് സാവി സമയം നൽകിയിരിക്കുന്നത്.

പരിക്കിൽ നിന്ന് മുക്തനായി നേരത്തെ പരിശീലനം ആരംഭിച്ച ആൻസു ഫാറ്റി ആദ്യ ദിനം തന്നെ ടീമിനോടൊപ്പം ഉണ്ടാവും. ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടി താരം നേരത്തെ പരിശീലനം ആരംഭിച്ചിരുന്നു. മുതിർന്ന താരങ്ങളും ആദ്യ ദിനം തന്നെ ടീമിനോടൊപ്പം ചേരും.