ബാഴ്സലോണ പ്രീസീസൺ പരിശീലനം ആരംഭിച്ചു

Newsroom

ബാഴ്സലോണ ഇന്ന് പുതിയ സീസണായുള്ള പരിശീലനം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് തന്നെ താരങ്ങൾ ബാഴ്സലോണയിൽ മടങ്ങി എത്തിയിരുന്നു. രണ്ട് ദിവസത്തെ മെഡിക്കലിന് ശേഷം ഇന്നാണ് പരിശീലനം ആരംഭിച്ചത്. കോമാന്റെ കീഴിൽ പ്യാനിച്, ഉംറ്റിറ്റി, ഡെസ്റ്റ്, കൗട്ടീനോ, പുജ് തുടങ്ങിയ താരങ്ങൾ എല്ലാം ഇന്ന് കളത്തിൽ ഇറങ്ങി.

യൂറോ കപ്പിലും കോപ അമേരിക്കയിലും പങ്കെടുത്ത താരങ്ങൾ സ്ക്വാഡിനൊപ്പം ചേരാൻ വൈകും. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഗാർസിയ, പെഡ്രി എന്നിവർ സീസൺ ആരംഭിച്ചതിനു ശേഷം മാത്രമെ ബാഴ്സലോണക്ക് ഒപ്പം ചേരുകയുള്ളൂ. അക്കാദമി താരങ്ങൾ തൽക്കാലം സംഖ്യ തികയ്ക്കാൻ വേണ്ടി സ്ക്വാഡിൽ ചേർന്നിട്ടുണ്ട്‌. അൻസു ഫതി ഇപ്പോഴും മാഡ്രിഡിൽ പരിക്ക് മാറാനുള്ള ശ്രമത്തിലാണ്. രണ്ട് ആഴ്ച കഴിഞ്ഞു മാത്രമെ അൻസു സ്ക്വാഡിനൊപ്പം ചേരുകയുള്ളൂ.