ബാഴ്സലോണയുടെ പ്രീസീസൺ ടൂർ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു

- Advertisement -

ബാഴ്സലോണയുടെ അടുത്ത സീസണായുള്ള ഒരുക്കങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾ പ്രഖ്യാപിച്ചു. പ്രീ സീസണായുള്ള തയ്യാറെടുപ്പുകൾ ബാഴ്സലോണ ഇത്തവണ ജൂലൈ 16 മുതൽ ആരംഭിക്കും. ലോകകപ്പിൽ പങ്കെടുക്കാത്ത എല്ലാ താരങ്ങളും ജൂലൈ 16ന് ബാഴ്സലോണ ക്യാമ്പിൽ എത്തും. പിന്നീട് 12 ദിവസങ്ങൾ പരിശീലനം നടത്തിയ ശേഷം ക്ലബ് അമേരിക്കയിലേക്ക് പോലും.

അമേരിക്കയിൽ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബാഴ്സലോണ പങ്കെടുക്കും. ഇത് തുടർച്ചയായ നാലാം തവണയാണ് ബാഴ്സലോണ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ പങ്കെടുക്കുന്നത്. ടോട്ടൻഹാം, റോമ, എ സി മിലാൻ എന്നീ ടീമുകളാകും അമേരിക്കയിൽ ബാഴ്സലോണായുടെ എതിരാളികൾ. ഓഗസ്റ്റ് അഞ്ചിന് ബാഴ്സലോണ സ്പെയിനിലേക്ക് മടങ്ങും.

ഇന്റർനാഷണൽ കപ്പ് ഫിക്സ്ചർ;

ജൂലൈ 28, ബാഴ്സലോണ vs ടോട്ടൻഹാം

ജൂലൈ 31, ബാഴ്സലോണ vs റോമ

ഓഗസ്റ്റ് 4_ ബാഴ്സലോണ vs എ സി മിലാൻ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement