റയൽ മാഡ്രിഡിന് ഗാർഡ് ഓഫ് ഹോണർ നൽകേണ്ടതില്ലെന്ന് ബാഴ്‌സലോണ

- Advertisement -

ക്ലബ് ലോകകപ്പ് നേടി എൽക്ലാസിക്കോയിൽ ബാഴ്‌സലോണയെ  നേരിടാഞ്ഞിറങ്ങുന്ന റയൽ മാഡ്രിഡിന് ഗാർഡ് ഓഫ് ഹോണർ നൽകേണ്ടതില്ലെന്ന് ബാഴ്‌സലോണ ഡയറക്ടർ ഗില്ലർമോ അമോർ. അടുത്ത ശനിയാഴ്ച ബെർണാബ്യൂവിൽ വെച്ചാണ് എൽ ക്ലാസിക്കോ.

ബാഴ്‌സലോണ പങ്കെടുക്കുന്ന മത്സരങ്ങളിൽ ജയിച്ചാൽ മാത്രമേ ഗാർഡ് ഓഫ് ഹോണർ നൽകേണ്ടത് ഉള്ളു എന്നാണ് ഗില്ലർമോ അമോർ അറിയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോല്പിച്ച് റയൽ മാഡ്രിഡ് യുവേഫ സൂപ്പർ കപ്പ് നേടിയപ്പോഴും ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നില്ല. യുവേഫ സൂപ്പർ കപ്പിന് ശേഷം റയൽ മാഡ്രിഡ് മത്സരിച്ചത് സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്‌സലോണക്കെതിരെയായിരുന്നു.

റയൽ മാഡ്രിഡ് ലാ ലീഗയിൽ ബാഴ്‌സലോണയെക്കാൾ 11 പോയിന്റ് പിറകിലാണ്. ലാ ലീഗയിൽ എന്തെങ്കിലും വിജയ സാധ്യത നിലനിർത്തണമെങ്കിൽ റയൽ മാഡ്രിഡിന് വിജയം കൂടിയേ തീരു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement