ബാഴ്‌സലോണയുടെ ചരിത്രത്തിലെ 6000മത്തെ ഗോൾ നേടി മെസ്സി

ബാഴ്‌സലോണ ലാ ലീഗയിൽ 6000 ഗോൾ  എന്ന ചരിത്ര നേട്ടം തികച്ചു. അലവേസിന് എതിരെയുള്ള മത്സരത്തിൽ മെസ്സി ഫ്രീ കിക്കിലൂടെ ഗോൾ നേടിയതോടെയാണ് ബാഴ്‌സലോണ ലാ ലീഗയിൽ 6000 ഗോൾ നേട്ടം തികച്ചത്. മത്സരത്തിന്റെ 64മത്തെ മിനുട്ടിലാണ് മെസ്സി ഫ്രീ കിക്കിലൂടെ ഗോൾ നേടിയ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

2801 മത്സരങ്ങളിൽ നിന്നാണ് 6000 ഗോൾ എന്ന നേട്ടം ബാഴ്‌സലോണ സ്വന്തമാക്കിയത്. ലാ ലീഗയിൽ റയൽ മാഡ്രിഡ് മാത്രമാണ് 6000 ഗോൾ തികച്ച മറ്റൊരു ടീം. 2800 മത്സരങ്ങളിൽ നിന്ന് 6041 ഗോളുകളാണ് റയൽ മാഡ്രിഡ് നേടിയത്.  2009ൽ ബാഴ്‌സലോണ 5000 ഗോൾ തികച്ചപ്പോഴും ഗോൾ നേടിയത് മെസ്സി തന്നെയായിരുന്നു.

മത്സരത്തിൽ അലവേസിന് എതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബാഴ്‌സലോണ വിജയിച്ചിരുന്നു.

 

Exit mobile version