Site icon Fanport

നാളെ മെസ്സി ബാഴ്സലോണയോട് യാത്ര പറയും

ലയണൽ മെസ്സി നാളെ ബാഴ്സലോണയോട് യാത്ര പറയും. നാളെ മെസ്സി യാത്ര പറയാൻ ആയി ഔദ്യോഗികമായി പത്ര സമ്മേളനം വിളിക്കും. നാളെ രാവിലെ മെസ്സി പത്ര സമ്മേളനം നടത്തും എന്ന് ബാഴ്സലോണ തന്നെ ഔദ്യോഗികമായി അറിയിച്ചു. നാളെ ബാഴ്സലോണയുയ്യെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നു സ്റ്റേഡിയത്തിൽ വെച്ചാകും വാർത്താ സമ്മേളനം. ബാഴ്സലോണയിലെ മെസ്സിയുടെ അവസാന വാർത്ത സമ്മേളനം ആകും ഇത്.

ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരില്ല എന്ന് ക്ലബ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു. മെസ്സി ക്ലബിനോടും ആരാധകരോടും നാളെ യാത്ര പറയും. പുതിയ ക്ലബ് ഏതാണെന്ന സൂചന നൽകാനും സാധ്യതയുണ്ട്. മെസ്സിയും പി എസ് ജുയും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ബാഴ്സലോണയോട് യാത്ര പറഞ്ഞതിനു പിന്നാലെ മെസ്സി തന്റെ പുതിയ ക്ലബ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

Exit mobile version